ഓര്‍മ്മകള്‍ ഒഴുകുന്ന
വഴികളില്‍ ,
നീളുന്ന യാത്രാകുരുക്കുകള്‍...!!
നാഡീപഥങ്ങളുടെ നാല്‍ക്കവലയില്‍
കുതിക്കുന്ന ഓര്‍മ്മക്കൂട്ടങ്ങളെ
തടയാനാവാതെ
ഞാന്‍ തളര്‍ന്നു നില്‍ക്കുമ്പോളും
മസ്തിഷ്ക ഭിത്തിയില്‍
മുഴങ്ങുന്നത്
ആസന്നമായ കൂട്ടിയിടികളുടെ ഇടിമുഴക്കമാണ്..!!
ഇടത്തോ വലത്തോ
തിരിയണമെന്നറിയാതെ
നില്‍പ്പുണ്ട് , നാല്‍ക്കവലയില്‍
പഴമയുടെ
ഒറ്റമുണ്ടു ചുറ്റി കുറെ ഓര്‍മ്മപിശകുകള്‍...!!
അടഞ്ഞ വഴികളില്‍ ഞരങ്ങി
നില്‍ക്കുമ്പോളും
തുറിച്ചുനോക്കി പുലമ്പുന്നു
അസഭ്യവാക്കുകള്‍.
അഴിക്കും തോറും മുറുകി
മുറുകി
ഒരു തെരുവോരത്തെയാകെ ശ്വാസം
കെടുത്തി,
കുതറിതെറിച്ചു നീണ്ട കാഹളം
മുഴക്കിയെന്‍റെ
ഉറക്കം കെടുത്തുന്നുയീ ഓര്‍മ്മകുരുക്കുകള്‍.....
തിരക്കില്‍
തെരുവോരത്തൊരിടത്തിരുന്നു
നിന്‍റെ ഓര്‍മ്മകള്‍
മാത്രമെന്തിനാണിങ്ങനെ
തലകുനിച്ചു
തേങ്ങിക്കരയുന്നത്.........?
ഒടുവിലാരാണീ സ്മൃതിമണ്ഡപങ്ങളുടെ
ഇടവഴിയില്‍ ട്രാഫിക്
സിഗ്നല്‍ നാട്ടിയത്........?
ചവര്‍പ്പ് ചുവക്കുന്ന
മരുന്നിലീ നാഡീപഥങ്ങളില്‍
പടര്‍ന്ന ചുവപ്പില്‍ ഓര്‍മ്മകള്‍
നിര്‍ജീവമായി
വീണുറങ്ങിയപ്പോള്‍ എന്തൊരു
ശാന്തതയായിരുന്നു.......
പക്ഷെ ; ഇപ്പോള്‍ പതിവായി ഓര്‍മ്മക്കൂട്ടങ്ങളെ
നിങ്ങള്‍ ട്രാഫിക് റൂളുകള്‍
തെറ്റിച്ചുകൊണ്ടെയിരിക്കുമ്പോള്‍
നീണ്ട ഒരു ഹര്‍ത്താല്‍
ദിനത്തിന് കാത്തിരിക്കുകയാണ്
ഞാന്‍, ഗാഢമായ് എല്ലാം
മറന്നൊന്നുറങ്ങുവാന്‍.......!