Monday, 14 October 2013

ആക്സിഡന്റ്റ്



രക്തത്തില്‍ കുളിച്ചാകും
പാതിരാത്രിയില്‍
തീയറ്ററിലേക്കെത്തുക ;
നന്നേ ചെറുപ്പമാകും ;
ആക്സിഡന്റ്റ് ആകും ;
കാലുകള്‍ അറ്റുപോയിരിക്കും ;
തുന്നിചേര്‍ക്കാനാവാത്തത്ര മുറിവുകള്‍...
ബോധം മറഞ്ഞിരിക്കും......

സര്‍ജനു , തീരെ പ്രതീക്ഷ കാണില്ല ;
ഉറ്റവരുടെ നെഞ്ചുപൊള്ളുന്ന
പ്രാര്‍ത്ഥന ഉള്ളിലാവാഹിച്ച്
സര്‍ജറി തുടങ്ങും......

ഹൃദയസ്പന്ദനങ്ങളെങ്കിലും
പകുതിയില്‍ താളം മറക്കും..
പാതി വഴിക്ക് സര്‍ജറി നിറുത്തും....
മരിച്ചെന്നു സ്ഥിരീകരിക്കണം ;
അതിനായ് ഐ.സി.യു വിലേക്ക്
സ്ട്രെട്ചെര്‍ തിരക്കിട്ട് തള്ളണം

കരഞ്ഞുവറ്റിയ കണ്ണുമായ്
ഒരമ്മ ഓടിവന്നു കയ്യില്‍ പിടിക്കും...
 “ ഓപ്പറേഷന്‍ കഴിഞ്ഞോ..??
രക്ഷപെടുമായിരിക്കുമല്ലേ ??
അതെയെന്നു തലയാട്ടി
കണ്ണുകള്‍ പതുക്കെ പിന്‍വലിക്കും.....

പത്തുമിനിട്ട് കഴിഞ്ഞു
അമ്മയെ ഐ. സി. യു. വിലേക്ക് വിളിക്കും,
ജഡത്തിനു അരികില്‍ നിറുത്തും,
മരിച്ചു പോയെന്നു സ്വരം താഴ്ത്തി മൊഴിയും...

ആ കണ്ണുകളിലൂടെ  ഒന്നിച്ച്
കുത്തിയൊലിച്ചെത്തും
കുറേ വികാരങ്ങള്‍ ... ;
വേര്‍തിരിച്ചെടുക്കാനാവാത്തവ..
അത് വായിച്ചെടുക്കാന്‍ വെറുതെ
ശ്രമിക്കവേ
ഒരു തേങ്ങല്‍  ഉയരും....
മുറിയാകെ  ഒരു കടല്‍ വന്നിരമ്പും......!!

9 comments:

  1. ഒരു തേങ്ങല്‍ ഉയരും....
    മുറിയാകെ ഒരു കടല്‍ വന്നിരമ്പും......!!

    ReplyDelete
  2. അതെ എല്ലാം എല്ലാം അതോടെ ആണ് തകരുക

    ReplyDelete

  3. ഒരു ഡോക്ടര്‍ക്കുമാത്രം കുറിക്കാന്‍ കഴിയുന്ന വരികള്‍ ...നന്നായി...ആശംസകള്‍

    ReplyDelete
  4. വല്ലാത്ത ചില സമയങ്ങള്‍
    അല്ലേ?

    വളരെ ഹൃദയസ്പര്‍ശിയായി എഴുതി.

    ReplyDelete
  5. കൈവിരലുകൾക്കിടയിലൂടെ,പുകമഞ്ഞു പോലെ, ജീവനങ്ങനെ....


    നന്നായി എഴുതി.


    ശുഭാശംസകൾ....

    ReplyDelete
  6. സത്യങ്ങള്‍ തന്നെ.. ഒരു ഡോക്ടറുടെ മനസ്സിലൂടെ മാത്രം കടന്നു വരുന്ന ചിന്തകള്‍.. നന്നായി എഴുതി..

    സമയം ഉള്ളപ്പോള്‍ ഞാന്‍ എഴുതിയ 'ഡെത്ത് ഡിക്ലരേഷന്‍' വായിക്കണം.. ഇതുമായി ബന്ധമുള്ളത് കൊണ്ട് ലിങ്ക് തരുന്നു.. :)
    http://www.vellanadandiary.com/2013/08/blog-post.html

    ReplyDelete
  7. ആ കണ്ണുകളിലൂടെ ഒന്നിച്ച്
    കുത്തിയൊലിച്ചെത്തും
    കുറേ വികാരങ്ങള്‍ ... ;

    കണ്ണുകളില്‍ ഹൃദയത്തില്‍ എത്രയെത്ര നിലവിളികള്‍ കണ്ടിരിക്കും ഒരു ഡോക്ടര്‍ അല്ലെ?

    ReplyDelete
  8. വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി സുഹൃത്തുക്കളെ...

    ReplyDelete