Monday 5 March 2012

ചില്ലുഗ്ലാസ്സുകള്‍ ഉടയുമ്പോള്‍











മറച്ചുവെച്ചതെന്ത്‌ ഉള്ളിലുള്ളത്
നിന്‍ കപടഹൃദയം പോലെ ഞാന്‍....?
നിനക്കായി ഒലിച്ചുതീര്‍ന്നില്ല, തീയില്‍
നീയെന്‍ ഉള്ളുരുക്കി ചിരിച്ചപ്പൊളും...

എന്നുമെന്നാര്‍ദ്ര ഹൃദയ തീര്‍ത്ഥമല്ലേ
നിന്‍റെ വരണ്ട ചുണ്ടില്‍ നനവുറ്റിച്ചത്...?
വിരല്‍ത്തുമ്പുകള്‍ക്കെന്നും മൃദുസ്പര്‍ശനം;
ഒരുപോറലേകിയില്ലല്ലോ ഞാനിതുവരെ..

ഉടയുമെന്നറിഞ്ഞിട്ടും നിലത്തെറിഞ്ഞെന്നെ
ചിതറിച്ചതെന്തിങ്ങനെയിന്നു നീ.......?
തകര്‍ത്തെറിഞ്ഞ ഹൃദയങ്ങളെയെന്നപോല്‍,
തൂത്തെടുക്കുക ഒരു ചൂലിനാല്‍, ഇട്ടുകൊളളുക
ചവറ്റുകുട്ടയിലീ ചില്ലുകഷണങ്ങളെ.......

തറയില്‍ ഒരു മൂലയില്‍ ഒന്നെങ്കിലും ശേഷിക്കും
കൂര്‍ത്തത്, നിന്‍റെ കാല്‍ വിരല്‍ തുളയ്ക്കുവാന്‍....!
ചിതറിയയീ കൂര്‍ത്ത ചീളുകള്‍ക്ക് നിന്‍
കാലിലെ നിണമിത്തിരി നുണയാതെ വയ്യിനി ;
പച്ച മാംസങ്ങളില്‍ കുത്തി തുളച്ചതില്‍ നീ
നീറി ഉരുകുമ്പോളാണെനിക്കാത്മശാന്തി........!!

20 comments:

  1. തകര്‍ത്തെറിഞ്ഞ ഹൃദയങ്ങളെയെന്നപോല്‍,
    തൂത്തെടുക്കുക ഒരു ചൂലിനാല്‍, ഇട്ടുകൊളളുക
    ചവറ്റുകുട്ടയിലീ ചില്ലുകഷണങ്ങളെ.......

    ReplyDelete
  2. "തറയില്‍ ഒരു മൂലയില്‍ ഒന്നെങ്കിലും ശേഷിക്കും
    കൂര്‍ത്തത്, നിന്‍റെ കാല്‍ വിരല്‍ തുളയ്ക്കുവാന്‍....!"

    ചില ഓര്‍മകളെ പോലെ..
    ആഴത്തില്‍ തറക്കാന്‍.. ചോര പൊടിക്കാന്‍.. നീറ്റലെടുക്കാന്‍..
    പിന്നെ പാടുകള്‍ അവശേഷിപ്പിക്കാന്‍..

    ReplyDelete
  3. ചിതറിയയീ കൂര്‍ത്ത ചീളുകള്‍ക്ക് നിന്‍
    കാലിലെ നിണമിത്തിരി നുണയാതെ വയ്യിനി ;
    തകര്‍ക്കപ്പെടുന്നവയൊക്കെ ചിന്തിക്കുന്നത് ഇത് തന്നെയാവാം ...

    ReplyDelete
  4. തറയില്‍ ഒരു മൂലയില്‍ ഒന്നെങ്കിലും ശേഷിക്കും
    കൂര്‍ത്തത്, നിന്‍റെ കാല്‍ വിരല്‍ തുളയ്ക്കുവാന്‍....!
    ചിതറിയയീ കൂര്‍ത്ത ചീളുകള്‍ക്ക് നിന്‍
    കാലിലെ നിണമിത്തിരി നുണയാതെ വയ്യിനി ;
    പച്ച മാംസങ്ങളില്‍ കുത്തി തുളച്ചതില്‍ നീ
    നീറി ഉരുകുമ്പോളാണെനിക്കാത്മശാന്തി....:(

    ReplyDelete
  5. ഓര്‍ക്കുകക...ഒരിക്കലും നോവിക്കാത്ത എന്നെ ദ്രോഹിച്ചാല്‍ ചോദിക്കാന്‍ എനിക്കായില്ലെങ്കിലും
    കൂര്‍ത്ത ചീളുകള്‍ പതിയിരിക്കുന്നുണ്ടാകും.
    പ്രതിഷേധത്തിന്റെ കൂരമ്പുകള്‍ ഇഷ്ടായി.

    ReplyDelete
  6. എന്നുമെന്നാര്‍ദ്ര ഹൃദയ തീര്‍ത്ഥമല്ലേ
    നിന്‍റെ വരണ്ട ചുണ്ടില്‍ നനവുറ്റിച്ചത്...?
    വിരല്‍ത്തുമ്പുകള്‍ക്കെന്നും മൃദുസ്പര്‍ശനം;
    ഒരുപോറലേകിയില്ലല്ലോ ഞാനിതുവരെ..

    നല്ല വരികള്‍ ആശംസകള്‍

    ReplyDelete
  7. തറയില്‍ ഒരു മൂലയില്‍ ഒന്നെങ്കിലും ശേഷിക്കും
    കൂര്‍ത്തത്, നിന്‍റെ കാല്‍ വിരല്‍ തുളയ്ക്കുവാന്‍....!

    നന്നായിട്ടുണ്ട്...

    ReplyDelete
  8. എന്നുമെന്നാര്‍ദ്ര ഹൃദയ തീര്‍ത്ഥമല്ലേ
    നിന്‍റെ വരണ്ട ചുണ്ടില്‍ നനവുറ്റിച്ചത്...?
    വിരല്‍ത്തുമ്പുകള്‍ക്കെന്നും മൃദുസ്പര്‍ശനം;
    ഒരുപോറലേകിയില്ലല്ലോ ഞാനിതുവരെ..

    നല്ല വരികള്‍ ... ഇഷ്ട്ടമായി സുനില്‍

    ReplyDelete
  9. ഓരോ തകര്‍ച്ചയുടേയും, ഒടുക്കത്തിന്റേയും നിദാനം സാഹചര്യങ്ങളും, സമ്മര്‍ദ്ധങ്ങളുമാണ്. ഒരു വ്യക്തിയുടെ സാഹചര്യവും സന്ദര്‍ഭവുമായിരിയ്ക്കാം ഒരു പക്ഷെ ഒരുവനെക്കൊണ്ട് വഞ്ചകിയുടെയും/വഞ്ചകന്റേയും പരിവേഷമണിയിപ്പിയ്ക്കുന്നത്. നിരാശകള്‍ പരാതികളും, പരിഭവങ്ങളുമൊക്കെയായി അവസാനം വിലാപയവശേഷിയ്ക്കുമ്പോഴും ആ നിരാശകളില്‍പ്പോലും പ്രതീക്ഷയുടെ പുല്‍നാമ്പുകള്‍ തിരയാന്‍ നാം ശ്രമിയ്ക്കുന്നു. നിസ്സംഗത മുറ്റിനില്‍ക്കുന്ന വരികള്‍!

    കവിയ്ക്ക് ആശംസകള്‍!

    ReplyDelete
  10. വന്നു അഭിപ്രായങ്ങള്‍ അറയിച്ച
    അന്യ,
    സതീശന്‍,
    കലാവല്ലഭന്‍,
    റൈഹാന,
    പേര് പിന്നെ പറയാം
    രാംജി സര്‍
    പുണ്യവാളന്‍
    ശ്രീ വേദ
    കാദു
    വേണുഗോപാല്‍ജി
    കുമാര്‍ജി
    എല്ലാവര്ക്കും വളരെ നന്ദി..സന്തോഷം

    ReplyDelete
  11. പ്രിയപ്പെട്ട സുഹൃത്തേ,
    നിറങ്ങളുടെ ഉത്സവമായ ഹോളി ആശംസകള്‍!
    കവിത നന്നായി....ചിത്രവും...!ആശയം ഇഷ്ടമായില്ല.
    എന്തിനാണ് പ്രതികാരം?ആരോട്?
    മറക്കുക ......പൊറുക്കുക....മുന്നോട്ടു നടക്കുക!
    ശാന്തിയും സമാധാനവും ലഭിക്കട്ടെ !
    സസ്നേഹം,
    അനു

    ReplyDelete
  12. ഉടഞ്ഞ ഹൃദയത്തിന്റെ ഈ ശ്ലഥബിംബങ്ങള്‍ നേരാംവണ്ണം യോജിപ്പിക്കുക.തകരാതിരിക്കട്ടെ സ്നേഹബന്ധങ്ങള്‍.കവിത ഇഷ്ടമാകുമ്പോഴും എവിടെയോ ഒരു തേങ്ങല്‍ ...ആശംസകള്‍ പ്രിയ സുഹൃത്തേ.

    ReplyDelete
  13. കൂര്‍മ്മതകളൊന്നും അവശേഷിപ്പിക്കാതിരിക്കട്ടെ കാലം.. കവിത നന്നായി..

    ReplyDelete
  14. നല്ല വരികള്‍ .ഹൃദയത്തില്‍ കൊള്ളുന്ന വാക്കുകള്‍

    ReplyDelete
  15. വന്നു അഭിപ്രായങ്ങള്‍ അറിയിച്ച
    അനുപമ
    മാഷ്‌
    ഇലഞ്ഞിപ്പൂക്കള്‍
    മുഹമ്മട്ജി..വളരെ നന്ദി...സന്തോഷം

    ReplyDelete
  16. othiri nannayi..... aashamsakal..... pinne blogil puthiya post...... URUMIYE THAZHANJAVAR ENTHU NEDI..... vayikkumallo.....

    ReplyDelete
  17. കവിത കൊള്ളാം ..വരികള്‍ നന്നായിട്ടുണ്ട്..
    "പച്ച മാംസങ്ങളില്‍ കുത്തി തുളച്ചതില്‍ നീ
    നീറി ഉരുകുമ്പോളാണെനിക്കാത്മശാന്തി........!"ശ്ശൊ വേണ്ട ദീ...അന്യന്റെ വേദനയില്‍ നമ്മുക്ക് ശാന്തി വേണ്ടാന്നെ..അപ്പൊ എറിഞ്ഞുടച്ചയാളും ഉടക്കപ്പെട്ടയാളും സമമാവില്ലെ? എറിഞ്ഞുടച്ചുവെങ്കിലും അതിലെ ഒരു ചീളുപോലും നിന്നെ വേദനിപ്പിക്കാതിരിക്കട്ടെ എന്ന് ചിന്തിക്കുമ്പഴാ...അങ്ങിനെ ചിന്തിക്കാന്‍ കഴിയുമ്പഴാ ദീ നമ്മള്‍ വലുതാവുന്നത്...[എന്റെ ഒരു തോന്നല്‍ മാത്രം..]

    ReplyDelete
  18. തറയില്‍ ഒരു മൂലയില്‍ ഒന്നെങ്കിലും ശേഷിക്കും
    കൂര്‍ത്തത്, നിന്‍റെ കാല്‍ വിരല്‍ തുളയ്ക്കുവാന്‍....!

    എല്ലാ എഴുത്തുകൾക്കും,ഭാവങ്ങൾക്കുമുണ്ടല്ലേ ആ തീവ്രത ? ആശംസകൾ.

    ReplyDelete