Friday 23 March 2012

ഭ്രാന്ത് – കുറെ ഓര്‍മ്മകുരുക്കുകള്‍

















ഓര്‍മ്മകള്‍ ഒഴുകുന്ന വഴികളില്‍ ,
നീളുന്ന യാത്രാകുരുക്കുകള്‍...!!
നാഡീപഥങ്ങളുടെ നാല്‍ക്കവലയില്‍
കുതിക്കുന്ന ഓര്‍മ്മക്കൂട്ടങ്ങളെ തടയാനാവാതെ
ഞാന്‍ തളര്‍ന്നു നില്‍ക്കുമ്പോളും
മസ്തിഷ്ക ഭിത്തിയില്‍ മുഴങ്ങുന്നത്
ആസന്നമായ കൂട്ടിയിടികളുടെ ഇടിമുഴക്കമാണ്..!!

ഇടത്തോ വലത്തോ തിരിയണമെന്നറിയാതെ
നില്‍പ്പുണ്ട് , നാല്‍ക്കവലയില്‍ പഴമയുടെ
ഒറ്റമുണ്ടു ചുറ്റി കുറെ ഓര്‍മ്മപിശകുകള്‍...!!
അടഞ്ഞ വഴികളില്‍ ഞരങ്ങി നില്‍ക്കുമ്പോളും
തുറിച്ചുനോക്കി പുലമ്പുന്നു അസഭ്യവാക്കുകള്‍.
അഴിക്കും തോറും മുറുകി മുറുകി
ഒരു തെരുവോരത്തെയാകെ ശ്വാസം കെടുത്തി,
കുതറിതെറിച്ചു നീണ്ട കാഹളം മുഴക്കിയെന്‍റെ
ഉറക്കം കെടുത്തുന്നുയീ ഓര്‍മ്മകുരുക്കുകള്‍.....

തിരക്കില്‍ തെരുവോരത്തൊരിടത്തിരുന്നു
നിന്‍റെ ഓര്‍മ്മകള്‍ മാത്രമെന്തിനാണിങ്ങനെ
തലകുനിച്ചു തേങ്ങിക്കരയുന്നത്.........?

ഒടുവിലാരാണീ സ്മൃതിമണ്ഡപങ്ങളുടെ
ഇടവഴിയില്‍ ട്രാഫിക്‌ സിഗ്നല്‍ നാട്ടിയത്........?
ചവര്‍പ്പ് ചുവക്കുന്ന മരുന്നിലീ നാഡീപഥങ്ങളില്‍
പടര്‍ന്ന ചുവപ്പില്‍ ഓര്‍മ്മകള്‍ നിര്‍ജീവമായി
വീണുറങ്ങിയപ്പോള്‍ എന്തൊരു ശാന്തതയായിരുന്നു.......

പക്ഷെ ;  ഇപ്പോള്‍ പതിവായി ഓര്‍മ്മക്കൂട്ടങ്ങളെ
നിങ്ങള്‍ ട്രാഫിക്‌ റൂളുകള്‍ തെറ്റിച്ചുകൊണ്ടെയിരിക്കുമ്പോള്‍
നീണ്ട ഒരു ഹര്‍ത്താല്‍ ദിനത്തിന് കാത്തിരിക്കുകയാണ്
ഞാന്‍, ഗാഢമായ്‌ എല്ലാം മറന്നൊന്നുറങ്ങുവാന്‍.......!

49 comments:

  1. This comment has been removed by the author.

    ReplyDelete
    Replies
    1. ഒരു ഭ്രാന്തനെ ഏറ്റവും വേട്ടയാടുന്നത് അവന്റെ ചിന്തകളും ,, ഓര്‍മകളും ആകും..പലതരത്തിലുള്ള delusions and hallucinations ആകും അവന്റെ തലച്ചോറിലെ ട്രാഫിക്കില്‍ കൂടി കടന്നു പോകുക..

      Delete
  2. ഓര്‍മ്മക്കൂട്ടങ്ങളെ
    നിങ്ങള്‍ ട്രാഫിക്‌ റൂളുകള്‍ തെറ്റിച്ചുകൊണ്ടെയിരിക്കുമ്പോള്‍
    നീണ്ട ഒരു ഹര്‍ത്താല്‍ ദിനത്തിന് കാത്തിരിക്കുകയാണ്
    ഞാന്‍, ഗാഢമായ്‌ എല്ലാം മറന്നൊന്നുറങ്ങുവാന്‍.......!

    നല്ല വരികള്‍

    ReplyDelete
    Replies
    1. രഘുനാഥ് ജി ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി..

      Delete
  3. ഓര്‍മ്മക്കുരുക്കകള്‍ നന്നായിരിക്കുന്നു.
    വരികള്‍ ഇഷ്ടായി.

    ReplyDelete
    Replies
    1. എപ്പോളും പ്രൊത്സാഹനം നല്‍കുന്ന രാംജി സര്‍ നന്ദി.....

      Delete
  4. This comment has been removed by a blog administrator.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
  5. പക്ഷെ ; ഇപ്പോള്‍ പതിവായി ഓര്‍മ്മക്കൂട്ടങ്ങളെ
    നിങ്ങള്‍ ട്രാഫിക്‌ റൂളുകള്‍ തെറ്റിച്ചുകൊണ്ടെയിരിക്കുമ്പോള്‍
    നീണ്ട ഒരു ഹര്‍ത്താല്‍ ദിനത്തിന് കാത്തിരിക്കുകയാണ്
    ഞാന്‍, ഗാഢമായ്‌ എല്ലാം മറന്നൊന്നുറങ്ങുവാന്‍.......!

    വരികളില്‍ പുതുമയുണ്ട്...
    തുടരുക, ആശംസകള്‍...

    ReplyDelete
    Replies
    1. കാദു താങ്കള്‍ എപ്പോഴും എത്താറുണ്ട്..സന്തോഷം നന്ദി

      Delete
  6. നല്ല വരികള്‍. ഒരു അനസ്തിസ്റ്റിന്റെ അടുത്ത് നിന്നു തന്നെ കേള്‍ക്കുമ്പോള്‍ സുഖമുണ്ട്.

    ReplyDelete
    Replies
    1. നല്ല ഒരു ഉറക്കം എല്ലാവര്ക്കും ഇഷ്ടംമാണ്..അനസ്തിസ്റ്റിന്റെ സംബന്ധിച്ചടുതോളം ഒരാളെ ഉറക്കി കഴിഞ്ഞു അയാള്‍ ഉണരുന്നത് വരെ ടെന്‍ഷന്‍ ആണ്...വരവിനും അഭിപ്രായത്തിനും നന്ദി

      Delete
  7. athe maashe thaangal oru nalla kavi thanne.
    different thoughts
    different words
    different lines.
    your blog has a special place in my list.

    ReplyDelete
    Replies
    1. ശ്രീവേദ..എന്നെ എങ്ങനെ പോക്കാതെ..
      ബ്ലോഗുലകത്തില്‍ മികച്ച കവിതകള്‍ എഴുതുന്നവരുടെ മുന്നില്‍ പലപ്പോഴും
      എന്റെ കവിതകള്‍ അവതരിപ്പിക്കാന്‍ പേടിയാകാറുണ്ട്...
      എന്റെ ശരാശരി നിലവാരമുള്ള കവിതകളെ (അതോ അതില്‍ താഴയോ)
      നല്ല വാക്കുകള്‍ പറഞ്ഞു encourage ചെയ്തവരുടെ കൂട്ടത്തില്‍ എപ്പോഴും താങ്കള്‍ ഉണ്ടായിരുന്നു... നന്ദി

      Delete
  8. ട്രാഫിക്കില്‍ പെട്ടുഴലുന്ന ഓര്‍മ്മകള്‍....കൊള്ളാല്ലോ

    ReplyDelete
    Replies
    1. അജിത്‌ സര്‍ ആദ്യമായ്‌ വന്നതിനും അഭിപ്രായത്തിനും നന്ദി..

      Delete
  9. വരികള്‍ നന്നായി.. ആശംസകള്‍

    ReplyDelete
    Replies
    1. മികച്ച കവിതകള്‍ എഴുതുന്ന താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി

      Delete
  10. വണ്ടര്‍ഫുള്‍ ലൈന്‍സ് ഡോക്ടര്‍!
    ചില ഓര്‍മകള്‍ ഒരു കഫക്കട്ടപോലെ തൊണ്ടയില്‍ കുടുങ്ങി കുറുങ്ങിക്കൊണ്ടെയിരിയ്ക്കും..
    പുറത്തേയ്ക്ക് ചുമച്ചു തുപ്പിക്കളയുകയാണോ അതോ ഇറക്കുകയാണോ വേണ്ടതെന്ന കണ്‍ഫ്യൂഷന്‍..
    നഷ്ടസുഗന്ധം പേറുന്ന ഓര്‍മ്മകളെന്നും കഫക്കട്ടകള്‍ തന്നെ..
    “തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്ന ട്രാഫിക്ക് ജാം!”

    ആശംസകള്‍!

    ReplyDelete
    Replies
    1. this confusion is part of web of life.

      we are like the insects trapped in the web of life.

      what can we but do?

      Delete
    2. കൊച്ചു മുതലാളി ഒരു ഭ്രാന്തനെ ഏറ്റവും വേട്ടയാടുന്നത് അവന്റെ ചിന്തകളും ,, ഓര്‍മകളും ആകും..പലതരത്തിലുള്ള delusions and hallucinations ആകും അവന്റെ തലച്ചോറിലെ ട്രാഫിക്കില്‍ കൂടി കടന്നു പോകുക.. അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി

      Delete
  11. തിരക്കില്‍ തെരുവോരത്തൊരിടത്തിരുന്നു
    നിന്‍റെ ഓര്‍മ്മകള്‍ മാത്രമെന്തിനാണിങ്ങനെ
    തലകുനിച്ചു തേങ്ങിക്കരയുന്നത്.........?

    ഡോക്ടറെ സംഭവം കലക്കിട്ടാ...

    വീണ്ടും വരാം ..

    സ്നേഹാശംസകളോടെ...
    സസ്നേഹം ....
    ആഷിക് തിരൂര്‍

    ReplyDelete
    Replies
    1. ആഷിക് ജി നന്ദിയുണ്ട് കേട്ടോ

      Delete
  12. ബോധ - അബോധ തലങ്ങള്‍ക്കിടയിലെ മനുഷ്യമനസ്സിന്റെ ചാഞ്ചാട്ടങ്ങളുടെ ശാസ്ത്രം അറിയുന്നതുകൊണ്ടവും - ഡോക്ടര്‍ വളരെ നന്നായി എഴുതി... നല്ല കവിത ആസ്വദിച്ചു

    ReplyDelete
    Replies
    1. പ്രദീപ്ജി കവിത ഇഷ്ടപ്പെട്ടു എന്ന് അറിയുന്നതില്‍ സന്തോഷം..നന്ദി...

      Delete
  13. കവിത ലളിതവും മനോഹരവുമായിരിക്കുന്നു ...

    ReplyDelete
    Replies
    1. ആദ്യമായി എവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി...താങ്കളുടെ ബ്ലോഗിലെ കഥകള്‍ വായിച്ചു കേട്ടോ.. നന്നായിരിക്കുന്നു

      Delete
  14. ഓർമ്മകളുടെ ട്രാഫിക്ക് കുരുക്കിൽ അകപ്പെടാതെ എല്ലാറ്റിലും പച്ച വെളിച്ചത്തിന്റെ ആനുകൂല്യവും പേറി നമുക്കൊരിക്കലും യാത്ര ചെയ്യാനാവില്ലല്ലോ ? എല്ലാറ്റിനേയും പച്ചവെളിച്ചത്തിന്റെ ആനുകൂല്യമില്ലാതെയും നമുക്ക് അതിജീവിക്കാം. ആശംസകൾ.

    ReplyDelete
    Replies
    1. മനേഷ് ഭായ്‌...വന്നു അഭിപ്രായം അറിയിച്ചതിനു റൊമ്പ താങ്ക്സ്

      Delete
  15. ഇടത്തോ വലത്തോ തിരിയണമെന്നറിയാതെ
    നില്‍പ്പുണ്ട് , നാല്‍ക്കവലയില്‍ പഴമയുടെ
    ഒറ്റമുണ്ടു ചുറ്റി കുറെ ഓര്‍മ്മപിശകുകള്‍...!!
    അടഞ്ഞ വഴികളില്‍ ഞരങ്ങി നില്‍ക്കുമ്പോളും
    തുറിച്ചുനോക്കി പുലമ്പുന്നു അസഭ്യവാക്കുകള്‍.
    അഴിക്കും തോറും മുറുകി മുറുകി
    ഒരു തെരുവോരത്തെയാകെ ശ്വാസം കെടുത്തി,
    കുതറിതെറിച്ചു നീണ്ട കാഹളം മുഴക്കിയെന്‍റെ
    ഉറക്കം കെടുത്തുന്നുയീ ഓര്‍മ്മകുരുക്കുകള്‍.....

    സുന്ദരമായ വരികള്‍ ..
    അടുത്തിടെ വായിച്ച ഒരു നല്ല കവിത എന്ന് ഞാന്‍ ഇതിനെ വിളിക്കട്ടെ
    സുനില്‍ കസറി ... ആശംസകള്‍

    ReplyDelete
    Replies
    1. വേണുഗോപാല്‍ ജി എപ്പോഴും നല്ല വാക്കുകളുമായി വരുന്ന താങ്കള്‍ക്കു വളരെ നന്ദി...സന്തോഷം

      Delete
  16. ലളിതമായ വരികള്‍..

    ReplyDelete
    Replies
    1. ജെഫു ഭായ് പരിച്ചയപെടാന്‍ കഴിഞ്ഞതില്‍ സന്തോഷം

      Delete
  17. സാധാരണ കവിത വായിക്കുമ്പോള്‍ മിണ്ടാതെ പോവാറാണ് പതിവ് ,,ലളിതമായി എഴുതിയത്‌ കൊണ്ട് എളുപ്പം മനസ്സിലായി ,,,ആശംസകള്‍

    ReplyDelete
    Replies
    1. സുഹൃത്തേ ... ലളിതംമായി എഴുതാനേ അറിയൂ കേട്ടോ.... ഇഷ്ടപ്പെട്ടു എന്ന് അറിയുന്നതില്‍ സന്തോഷം

      Delete
  18. അവതരണത്തില്‍ പുതുമയും വ്യത്യസ്തതയുമുണ്ട്.
    കവിത ഇഷ്ടപ്പെട്ടു, തുടരട്ടെ എഴുത്ത്.
    ആശംസകള്‍..

    ReplyDelete
  19. valare nannayi paranjau..... aashamsakal..... blogil puthiya post.... NEW GENERATION CINEMA ENNAAL....... vayikkane.............

    ReplyDelete
  20. ഇടത്തോ വലത്തോ തിരിയണമെന്നറിയാതെ
    നില്‍പ്പുണ്ട് , നാല്‍ക്കവലയില്‍ പഴമയുടെ
    ഒറ്റമുണ്ടു ചുറ്റി കുറെ ഓര്‍മ്മപിശകുകള്‍...!!

    തിരക്കില്‍ തെരുവോരത്തൊരിടത്തിരുന്നു
    നിന്‍റെ ഓര്‍മ്മകള്‍ മാത്രമെന്തിനാണിങ്ങനെ
    തലകുനിച്ചു തേങ്ങിക്കരയുന്നത്.........?

    എനിക്കൊരുപാടിഷ്ടായി ഈ വരികള്‍....
    നല്ല വായനാസുഖം.....
    ഈ കവിയ്ക്ക് ന്റെ ആശംസകള്‍.....

    ReplyDelete
  21. പ്രിയപ്പെട്ട സുനില്‍,
    വിസ്മയപ്പെടുത്തിയ വിഷയം..! എല്ലാം മറന്നു ഒന്നുറങ്ങിയാല്‍,എത്ര സുഖദായകം!
    മനോഹരം, ഈ വരികള്‍..! അപൂര്‍വം,ഈ ശൈലി..!
    അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    ReplyDelete
  22. വരികളില്‍ പുതുമയുണ്ട് .നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............

      Delete
  23. ഓര്‍മ്മകളും ചിന്തകളും മനസ്സിനെ എത്രത്തോളം അസ്വസ്തമാക്കുമെന്നു എനിക്ക് നന്നായറിയാം....
    ചിന്തകള്‍ക്കൊരു ഹര്‍ത്താല്‍ അതാണ്‌ എന്റെയും ആഗ്രഹം .......
    ചിന്തകളെക്കുറിച്ചുള്ള ചിന്തകള്‍ നിങ്ങള്‍ നന്നായി വരച്ചുകാട്ടി.ആശംസകള്‍

    ReplyDelete
  24. ഓണം ആശംസകള്‍ അഡ്വാന്‍സായി ....

    ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

    ReplyDelete
  25. Replies
    1. ലാളിത്യം നിറഞ്ഞ വരികള്‍ മനോഹരമായിട്ടുണ്ട് ...‍..... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... അയാളും ഞാനും തമ്മില്‍....... വായിക്കണേ...............

      Delete