Wednesday 19 June 2013

ശവക്കല്ലറകള്‍

ചില മുറികള്‍ അങ്ങനെയാണ്
നെഞ്ചിലെ നിലച്ചു പോയ താളമോര്‍ത്തു
ഉള്ളില്‍ എന്നുമൊരു വിങ്ങല്‍ ആണ് !!!!!

പിരിയുമ്പോള്‍ പറയാന്‍ ബാക്കിയിട്ട
വാക്കുകള്‍ ശ്മശാനമൂകതയിലും
ഭിത്തിയില്‍ തട്ടി പ്രതിധ്വനിക്കം...!!!!

നെഞ്ചുപിളര്‍ക്കുന്ന കൊടും ശൈത്യത്തിലും
പണ്ടാരോ ഹൃത്തില്‍ മൃദുവായ്
തൊട്ടതിന്റെ ഊഷ്മളത തികട്ടി വന്നേക്കാം!!!!!
 
അന്തമില്ലാത്ത അന്ധകാരങ്ങളില്‍,
വര്‍ഷത്തില്‍ ഒന്നില്‍ ഈ ആറടിമുറിക്കു
പുറത്തൊരു മെഴുകുതിരി തെളിയുമ്പോള്‍,
ഞെരുങ്ങിയീമുറിക്കുള്ളില്‍ നിന്നൊന്നുണര്‍ന്നു;
നിന്നെ ഒരു നോക്ക് കണ്ടു;
തണുത്തു മരവിച്ചയെന്‍ കൈവിരല്‍
നീട്ടി നിന്‍ കണ്ണുനീര്‍ തുടക്കുവാന്‍
വൃഥാ മോഹമാണ്........!!!



10 comments:

  1. തണുത്തു മരവിച്ചയെന്‍ കൈവിരല്‍
    നീട്ടി നിന്‍ കണ്ണുനീര്‍ തുടക്കുവാന്‍
    വൃഥാ മോഹമാണ്........!!!

    ReplyDelete
  2. ഡോക്ടറെ കണ്ടിട്ട് കുറെക്കാലമായല്ലോ

    കാണാറില്ലല്ലോന്ന് ഇടയ്ക്ക് ഓര്‍ത്തിരുന്നു

    ReplyDelete
    Replies
    1. ഓര്‍മിച്ചതില്‍ വളരെ സന്തോഷം അജിത്‌ സര്‍....

      Delete
  3. മരിക്കുമ്പോഴും മരിക്കുന്നില്ല ഞാൻ

    ReplyDelete
  4. വരികൾ.. ഏറെ പറയുന്നു.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. നന്ദി.. സുഹൃത്തേ

      Delete
  5. മനസ്സിലെ കല്ലറ തുറക്കപ്പെടുമ്പോള്‍ ഇങ്ങിനെയൊക്കെ..നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി സുഹൃത്തേ

      Delete
  6. ചില സമയങ്ങളില്‍ വാക്കുകളിലും മരവിച്ചു പോകും ...
    വായിക്കുമ്പോള്‍ ,കാണുമ്പോള്‍ .......... :(
    അസ്രൂസാശംസകള്‍ :)

    ReplyDelete